തളിപ്പറമ്പ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പയ്യന്നൂർ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നും ഇന്ന് (4/4/2025 ) ഇരുതല മൂരി (Eryx jonii )യുമായി തളിപ്പറമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചുപേരെ പിടികൂടി.

തൃക്കരിപ്പൂർ സ്വദേശികളായ ഭികേഷ് .കെ, മനോജ് . എം., പ്രദീപൻ . ടി.പി, എന്നിവരും ആന്ധ്രാപ്രദേശ് സ്വദേശികളായ നവീൻ. ടി, ചന്ദ്രശേഖർ . കെ എന്നിവരുമാണ് പ്രതികൾ . പ്രതികൾ സഞ്ചരിച്ച ഒരു കാർ (KL 86 C 8024), സ്കൂട്ടി (KL 60 V 9645 ) എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പ്രതികളെ നാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.
Taliparamba Forest Department