കണ്ണൂർ: സർക്കാറിൻ്റെ നിസ്സംഗത മൂലമാണ് ആറളത്ത് കാട്ടാനആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരണപ്പെട്ടതെന്നും,വന്യമൃഗ ആക്രമണത്തിൽമനുഷ്യജീവനുകൾ നഷ്ടപ്പെടുമ്പോൾ നാമമാത്ര നഷ്ടപരിഹാരം നൽകുന്നതോടെ സർക്കാറിന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്ന നിലപാടാണ് വനംവകുപ്പ് മന്ത്രിക്കുള്ളതെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം.

മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതിൽ സർക്കാറും വനംവകുപ്പും പരാജയപ്പെട്ടു. ആറളത്തെ ആന മതിൽ നിർമ്മാണത്തിൽ ഗുരുതരമായ അലംഭാവമാണ് ഉണ്ടായിട്ടുള്ളത്.ആന മതിൽ നിർമ്മാണത്തിൽ അലംഭാവം കാട്ടാതിരുന്നെങ്കിൽ കഴിഞ്ഞദിവസം ഉണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നു. മനുഷ്യജീവനുകൾക്കാണ് മുൻഗണന നൽകേണ്ടത്. വന്യജീവി സംഘർഷം തടയാൻ വനം വകുപ്പ് ഉന്നതല യോഗം കൈകൊണ്ട നടപടികൾ ഇപ്പോഴും കടലാസിൽ മാത്രമാണുള്ളതെന്നും മനുഷ്യ ജീവനുകൾ ബലികൊടുക്കുന്ന അനാസ്ഥ വനംവകുപ്പും സംസ്ഥാന സർക്കാരും ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ ചേർന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിഅധ്യക്ഷതവഹിച്ചു . ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10 ന് ശാഖാ തലങ്ങളിൽ വൈകിട്ട് 5 മണിക്ക് സ്നേഹസംഗമം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. അന്നു കാലത്ത് ശാഖകളിലും പ്രധാന കവലകളിലും ഹരിത പതാക ഉയർത്തും. ഏപ്രിൽ അവസാനവാരം പഞ്ചായത്ത് -മുൻസിപ്പൽ - മേഖല പ്രസിഡണ്ട്ജനറൽസെക്രട്ടറിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ദ്വിദിന നേത്ര ക്യാമ്പും സംഘടിപ്പിക്കും..ജില്ലാ ഭാരവാഹികളായ വി പി വമ്പൻ, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി , സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ. എം പി മുഹമ്മദലി,മഹമൂദ്അളളാംകുളം , ടി പി മുസ്തഫ ചെണ്ടയാട്, എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ് പ്രസംഗിച്ചു.
ഇ പി .ഷംസുദ്ദീൻ,ഒമ്പാൻഹംസ.എസ്.കെ.പി .സക്കരിയ ,സി.സമീർ,പി.വി.ഇബ്രാഹിം മാസ്റ്റർ, പി കെ കുട്ട്യാലി , കെ കെ അഷ്റഫ്,ടി.എൻ .എ .ഖാദർ ,പി.കെ.ഷാഹുൽഹമീദ്,ഒ.പി.ഇബ്രാഹിംകുട്ടിമാസ്റ്റർപി.വി.അബ്ദുള്ളമാസ്റ്റർ,ഷക്കീർമൗവ്വഞ്ചേരി പങ്കെടുത്തു.
Muslim league meeting