---
title: "പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ"
english_title: "Pocso case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277512/pocso-case"
published_at: "2025-03-19T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da803f28814_20171004PHT85303_original.jpg"
keywords: []
---

# പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

> **Lead Summary:** **തളിപ്പറമ്പ് : **പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് പെരുനിലത്തെ എടവന വീട്ടിൽ ബാലൻ്റെ മകൻ ബി. ഹരികൃഷ്ണൻ എന്ന ഹരീഷിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

**തളിപ്പറമ്പ് : **പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് പെരുനിലത്തെ എടവന വീട്ടിൽ ബാലൻ്റെ മകൻ ബി. ഹരികൃഷ്ണൻ എന്ന ഹരീഷിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.

ആലക്കോട് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാർ, എസ്.ഐ. കെ. ഷറഫുദ്ദീൻ സീനിയർ സി.പി.ഒ വി.വി. സിന്ധു മണി എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277512/pocso-case)