ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ചര്‍ച്ച

ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ചര്‍ച്ച
Mar 19, 2025 01:17 PM | By Sufaija PP

തിരുവനന്തപുരം: നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. സമര സമിതി പ്രസിഡന്‍റ് വികെ സദാനന്ദൻ, വൈസ് പ്രസിഡന്‍റ് എസ് മിനി, മറ്റു രണ്ട് ആശമാര്‍ തുടങ്ങിയവരായിരിക്കും ചര്‍ച്ചയിൽ പങ്കെടുക്കുക.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തു. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസിൽ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്‍റീവ്, ഫിക്സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു. ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആശമാര്‍.

Government calls ASHAs for discussion

Next TV

Related Stories
മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

Jul 15, 2025 10:59 PM

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം...

Read More >>
msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Jul 15, 2025 10:55 PM

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി...

Read More >>
ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 15, 2025 09:57 PM

ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ബോധവത്ക്കരണ ക്ലാസ്സ്‌...

Read More >>
ഭരണം പിടിക്കാൻ യു ഡി എഫ് :  തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്  യു.ഡി.എഫ് ഒരുങ്ങുന്നു;  പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

Jul 15, 2025 06:19 PM

ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന്...

Read More >>
വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

Jul 15, 2025 04:48 PM

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ...

Read More >>
തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

Jul 15, 2025 03:42 PM

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ...

Read More >>
Top Stories

News Roundup

//Truevisionall