മലപ്പട്ടത്ത് കുട്ടപുന്നയിൽ ടാങ്കറുകളിൽ മലിനജലം തള്ളിയതിനു ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥലമുടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. ബന്ധപ്പെട്ട വകുപ്പിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ യാതൊരുവിധ അനുമതിയും ലഭ്യമാകാതെ സ്ഥലത്ത് അനധികൃതമായി നിർമ്മാണപ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന എസ്. ടി. പി യിൽ ആണ് പുതിയതെരുവിലെ ഹോട്ടലുകളിൽ നിന്നുള്ള മലിന ജലം ടാങ്കറുകളിൽ തള്ളിയത്.

പി. വി ബിജു എന്നവരുടെ നേതൃത്വത്തിലാണ് സംഭവസ്ഥലത്ത് മലിനജലം ടാങ്കറുകളിൽ തള്ളിയത്.ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ, മലപ്പട്ടം പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് എം, ക്ലാർക്ക് സേതു പി എന്നവർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുകയും സ്ഥലമുടമയെ സംഭവസ്ഥലത്ത് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. 10000 രൂപ പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പട്ടം ഗ്രാമപഞ്ചായത്തിന് നിർദേശവും നൽകി.
Dumping of sewage in tankers