---
title: "റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് വൻനാശനഷ്ടം: ഒരു ക്വിന്റൽ റബ്ബർ ഷീറ്റ് നശിച്ചു"
english_title: "One quintal of rubber sheet was destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270977/one-quintal-of-rubber-sheet-was-destroyed"
published_at: "2025-02-18T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b40f2f47acd_news-card.jpg"
keywords: []
---

# റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് വൻനാശനഷ്ടം: ഒരു ക്വിന്റൽ റബ്ബർ ഷീറ്റ് നശിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു.പരിയാരം കോരന്‍പീടിക അണ്ടാംകുളത്തെ ഹസ്സന്‍ പുളുക്കൂല്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് തീപിടിച്ചത്.നാല്‍പ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു .

## Article Content

**തളിപ്പറമ്പ്:** റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു.പരിയാരം കോരന്‍പീടിക അണ്ടാംകുളത്തെ ഹസ്സന്‍ പുളുക്കൂല്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് തീപിടിച്ചത്.നാല്‍പ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു .

മേല്‍ക്കൂരയ്ക്കും ചുമരിനും തീപിടിത്തത്തില്‍ നാശനഷ്ടം ഉണ്ടായി.ഒരു ക്വിന്റല്‍ റബ്ബര്‍ഷീറ്റ് കത്തിനശിച്ചു.ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം.

തളിപ്പറമ്പില്‍ നിന്നും എത്തിയ സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍, സേനാംഗങ്ങളായ ടി.വിജയ്, വി.അനുരൂപ് , സി.അഭിനേഷ്, വി.ജയന്‍, കെ.സജീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270977/one-quintal-of-rubber-sheet-was-destroyed)