തളിപ്പറമ്പ: മലയോര മേഖലയിൽ നിന്നുൾപ്പെടെ ദിനം പ്രതി ഗൈനക്കോളജി വിഭാഗത്തിൽ മാത്രം നൂറു കണക്കിന്ന് ആളുകൾ ആശ്രയിക്കുന്നതും, ദിനം പ്രതി 20 മുതൽ 25 വരെ പ്രസവം നടക്കുന്നതുമായ തളിപ്പറമ്പ താലൂക്ക് ഹോസ്പിറ്റലിൽ കഴിഞ്ഞ ഒരു മാസത്തിലധികമായി ഒരൊറ്റ പ്രസവം പോലും നടക്കാതിരിക്കുകയും, ലേബർ റൂമും, പ്രസവ വാർഡും അടച്ചു പൂട്ടുകയും ചെയ്ത സംഭവത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.
മേൽ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താമെന്നും, നിൽവിൽ അവിടെയുള്ള ഡോക്ടറോഡ് സംസാരിച്ചു ഇന്ന് മുതൽ തന്നെ അഡ്മിറ്റ് ഉൾപ്പെടെയുള്ള സൗകര്യം തുടങ്ങുമെന്നും, എത്രയും പെട്ടെന്നു തന്നെ ഗൈനക്ക് വിഭാഗത്തിൽ ഒരു ഡോക്ടറെ കൂടി നിയമിക്കുമെന്നും, അത് വരെ നിലവിലുള്ള ഡോക്ടറെ സഹായിക്കാൻ NHM ൽ നിന്ന് ഒരു ഡോക്ടറെ സഹായത്തിന്നായി ഏർപ്പാട് ചെയ്യുമെന്നും നിവേദക സംഗത്തിന്ന് Deputy DMO ഡോ. രേഖ കെ ടി, DPO ഡോ. അനിൽ കുമാർ എന്നിവർ ഉറപ്പ് നൽകി.


മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ, വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, മുനിസിപ്പൽ പ്രസിഡന്റ് കെ പി നൗഷാദ്, ജനറൽ സെക്രട്ടറി എൻ എ സിദ്ദീഖ്, സെക്രട്ടറി ഫിയാസ് അള്ളാംകുളം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Youth League filed a petition