തളിപ്പറമ്പ : സിപിഐ എം 24ാം പർടി കോൺഗ്രസിന് മുന്നേടിയായുള്ള ജില്ലാ സമ്മേളനത്തിന്’ തളിപ്പറമ്പിൽ കൊടി ഉയർന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച് വഴിനീളെ ആയിരങ്ങളുടെ അഭിവാദ്യമേറ്റു വാങ്ങിവന്ന ദീപശിഖ, പതാകാ, കൊടിമര ജാഥകൾ തളിപ്പറമ്പ് പ്ലാസാ ജംങ്‌ഷനിൽ സംഗമിച്ചു.
പതാക കരിവള്ളൂരിൽ നിന്നും കൊടിമരം കാവുമ്പായിൽ നിന്നും ദീപശിഖ അവുങ്ങും പൊയിൽ ജോസ് ദാമോദരൻ സ്തൂപത്തിൽനിന്നും, പന്നിയൂർ കാരാക്കൊടി പി കൃഷ്ണൻ രക്തസാക്ഷി സ്തൂപത്തിൽ നിന്നും തൃച്ഛംബരം ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്തൂപത്തിൽ നിന്നും വളണ്ടിയർ മാരുടേയും അത്‌ലറ്റുകളുടേയും നേതൃത്വത്തിലാണ് തളിപ്പറമ്പ് പ്ലാസ ജംഗ്ഷനിൽ എത്തിച്ചേർന്നത്. പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറി (ഉണ്ടപ്പറമ്പ് മൈതാനം) ലേക്ക് ബാന്റ് വാദ്യത്തിന്റെ അകമ്പടിയേടെയാണ് ഗ്രൗണ്ടിൽ പ്രവേശിച്ചത്.


സ്വാഗതസംഘം ചെയർമാൻ ടി കെ ഗോവിന്ദൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ശനിയാഴ്‌ച രാവിലെ 9.30ന് പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 18 ഏരിയാ കമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുത്ത 496 പ്രതിനിധികളും ജില്ലാകമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ട വരും കേന്ദ്ര സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേർ മൂന്നുദിവസത്തെ സമ്മേളനത്തിലുണ്ട്.
പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ എംഎൽഎ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എ കെ ബാലൻ, എളമരം കരീം, കെ രാധാകൃഷ്‌ണൻ, പി സതീദേവീ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ആനാവൂർ നാഗപ്പൻ, കെ കെ ജയചന്ദ്രൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സമാപന സമ്മേളനം തിങ്കൾ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ എംഎൽഎ സംസാരിക്കും.
Cpim