തളിപ്പറമ്പ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം ഒറ്റക്കോല ഉത്സവം നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവിൽ പുതിയ ഭണ്ഡാരം നിർമ്മിക്കുന്നത്തിന്റെ കുറ്റിയടിക്കൽ കർമ്മം നടത്തി.
തപതി മുത്തു കൃഷ്ണൻ ആചാരി തലോറയാണ് കുറ്റിയടിക്കൽകർമ്മം നിർവ്വഹിച്ചത്.


പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് പി സുമേഷ്, സെക്രട്ടരി സി നാരായണൻ ആഘോഷ കമ്മിറ്റി രക്ഷാധികാരി കെ രമേശൻ, ചെയർമാൻ പി മോഹനചന്ദ്രൻ ,ജനറൽ കൺവീനർ യു ശശീന്ദ്രൻ ,കൺവീനർമാരായ എം ഉണ്ണിക്കഷ്ണൻ,ശ്യാമള ശശീധരൻ,എം തങ്കമണി, ട്രഷറർ എ പി വത്സരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
Pookkoth theru