തളിപ്പറമ്പ നഗരസഭ കുപ്പം നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ആദ്യക്ഷത വഹിച്ചു.
ആരോഗ്യ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി സ്വാഗതം അറിയിച്ചു സംസാരിച്ചു. അരുൺ ടി.ജെ ജില്ലാ ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ണൂർ, ഡോ അനിൽ കുമാർ പി കെ ജില്ലാ പ്രോഗ്രാം മാനേജർ എൻ എച് എം കണ്ണൂർ, ഡോ സച്ചിൻ കെ സി (ഡെപ്യൂട്ടി ഡി എം ഒ, കണ്ണൂർ ) എന്നിവർ പരിപാടിയിൽ മുഖ്യഅതിഥികളായി.


നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ പി പി മുഹമ്മദ് നിസാർ, എം കെ ഷബിത, പി റജുല, കെ പി കദീജ കൗൺസിലർമാരായ ഒ. സുഭാഗ്യം, സലീം കൊടിയിൽ, വത്സരാജൻ, തളിപ്പറമ്പ താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, CMO കൂവോട് അർബൻ പി എച് സി ഡോ. അനീസ, കെ എം ലത്തീഫ്, പി എ സിദ്ദിഖ്, അഡ്വ. ടി ആർ മോഹൻദാസ്, ഷൈമ പ്രദീപ് എന്നിവർ ആശംസയും,വാർഡ് കൗൺസിലർ മുഹമ്മദ് കുഞ്ഞി കെ എം നന്ദിയും അറിയിച്ചു സംസാരിച്ചു.
Health center