തളിപ്പറമ്പ്: മൂന്ന് പതിറ്റാണ്ടിന് ശേഷം നാളെ മുതൽ തളിപ്പറമ്പിൽ നടക്കാൻ പോകുന്ന സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചുവപ്പണിഞ്ഞ് നഗരം. തളിപ്പറമ്പ് നഗരത്തിൽ ചുവപ്പ് കൊണ്ട് അലങ്കാരവിസ്മയം തന്നെ തീർത്തിരിക്കുകയാണ്. കൂടാതെ തളിപ്പറമ്പിലെ ഗ്രാമ പ്രദേശങ്ങളും ജില്ലാ സമ്മേളനത്തെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു.
ധർമ്മശാല മുതൽ പരിയാരം വരെ നിരവധി നേതാക്കളുടെ ചിത്രം പതിപ്പിച്ച കമാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഏഴാം മെയിൽ മുതൽ ചിറവക്ക് വരെയും മെയിൻ റോഡ് മുതൽ കോർട്ട് റോഡ് വഴി ഉണ്ടപ്പറമ്പ് മൈതാനം വരെ ഒരുക്കിയ അലങ്കാരവിളക്കുകളും കൊടി തോരണങ്ങളും നഗരത്തെ ചുവപ്പിച്ചിരിക്കുകയാണ്.


അയ്യങ്കാളിയുടെ വില്ലുവണ്ടി ഉൾപ്പെടെയുള്ള ശിൽപ്പങ്ങൾ, പുഷ്പൻ നഗരിയും ചരിത്ര സ്മരണകളിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നു. സമാപനദിവസം 15000 ചുവപ്പ് വളണ്ടിയർമാർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേരെ സ്വീകരിക്കാൻ പോവുകയാണ് നഗരം. ജില്ലാ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് അറിയിച്ചു.
പ്ലാസ ജംഗ്ഷൻ കേന്ദ്രീകരിച്ച് വൈകുന്നേരം ആറുമണിയോടെ സീതാറാം യെച്ചൂരി നഗറിൽ സ്വാഗത്സംഘം കൺവീനവർ ടി കെ ഗോവിന്ദൻ മാഷ് ചെമ്പതാക ഉയർത്തുന്നതോട് കൂടി സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് കെ കെ എൻ പരിയാരം ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
CPM Kannur district conference