തളിപ്പറമ്പ : താലൂക്ക് ആസ്പത്രിയിലെ പ്രസവവാർഡും ലേബർ മുറിയും അടച്ച് പൂട്ടിയതിന് പിന്നിൽ സിപിഐ (എം) ൻ്റെ ബിസിനസ് താത്പര്യങ്ങളാണെന്ന് ബിജെപി തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് ഷൈമ പ്രദീപൻ ആരോപിച്ചു.
പ്രസവശുശ്രൂഷയ്ക്കായി ദിവസേന നൂറ്കണക്കിന് സ്ത്രീകൾ ആശ്രയിച്ചു വന്നിരുന്ന താലൂക്ക് ആസ്പത്രി പ്രസവവാർഡും, ലേബർ മുറിയും അടച്ചു പൂട്ടലിലേക്ക് നയിച്ചതിന് പിന്നിൽ ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് മാത്രമല്ലെന്നും അതിന് പിന്നിൽ ഭരണകക്ഷിയുടെ സാമ്പത്തിക താത്പര്യങ്ങൾ കൂടി ഉണ്ടെന്നുള്ളത് പകൽ പോലെ വ്യക്തമാണ്.


സ്വാഭാവികമായും താലൂക്ക് ആസ്പത്രിയെ ആശ്രയിക്കുമായിരുന്ന സാധാരണ സ്ത്രീകൾ ഇന്ന് പ്രസവ ശുശ്രൂഷക്ക് വൻതുകകൾ ചെലവഴിച്ച് സഹകരണ -സ്വകാര്യ ആസ്പത്രികളെയാണ് ആശ്രയിക്കുന്നത്.
ഇതിൻ്റെ ഗുണഭോക്താക്കളായ സഹകരണ- സ്വകാര്യ ആസ്പത്രികളുടെ ബിസിനസ്സ് താത്പര്യങ്ങൾ സംരക്ഷിച്ചു പങ്ക് പറ്റുന്ന ഇടനിലക്കായി ഭരണക്കാർ അധ:പതിച്ചതിൻ്റെ ദുരിത ഫലമാണ് താലൂക്ക് ആസ്പത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് ഷൈമ പ്രദീപൻ ചൂണ്ടിക്കാട്ടി. ഭരണക്കാരുടെ ബോധപൂർവ്വമായ ഈ ജനദ്രോഹ വഞ്ചനക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്ന് അവർ പറഞ്ഞു.
BJP