തളിപ്പറമ്പിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ പുതിയതായി നിർമ്മിച്ച വുഡൻ ഇൻഡോർ കോർട്ട് തളിപ്പറമ്പ് എം എൽ എ എം. വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡന്റ് ഡോ. ഒ.വി. സനൽ അദ്ധ്യക്ഷത വഹിച്ചു.
ഇൻഡോർ കോർട്ട് ചെയർമാൻ സി കെ പി അനീസ് സ്വാഗതം പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷനിൽ ഡീൻ പ്രൊഫസർ അനിൽ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി . പി അബ്ദുൽ നിസാർ , കെ വി വി ഇ എസ് പ്രസിഡണ്ട് കെ എസ് റിയാസ്, റൂഡ്സെറ്റ് ഡയറക്ടർ C V ജയചന്ദ്രൻ , മുൻ പ്രസിഡന്റ് പി മോഹനചന്ദ്രൻ T P ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സി. ജെ രാജു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
A newly constructed wooden indoor court was inaugurated