തളിപ്പറമ്പ : തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ 11 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 67 കാരനെ 18 വർഷം തടവിനും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
തളിപ്പറമ്പ പ്ലാത്തോട്ടം സ്വദേശി മാണുക്കര പട്ടുവക്കാരൻ അശോകനെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ എസ്ഐ യദുകൃഷ്ണനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യഷന് വേണ്ടി അഡ്വ ഷെറി മോൾ ജോസ് ഹാജരായി
Sexual assault