നീണ്ട കാലത്തെ കാത്തിരിപ്പിനും ഉന്നതങ്ങളിൽ നിരന്തരം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ഇടപെടൽ നടത്തുകയും ചെയ്തതിന് ശേഷം നവീകരണം നടത്തിയ കുപ്പം മുക്കുന്ന് - ഇരിങ്ങൽ പാച്ചേനി റോഡ് വീണ്ടും തകർന്നു.

കുറച്ചു വർഷം മുൻപ് വരെ ഇടുങ്ങിയ റോഡായിരുന്ന ഇവിടം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അബൂബക്കർ വായാടിന്റെ നേതൃത്വത്തിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി നിരന്തരം ഇടപെടൽ നടത്തിയതിനെ തുടർന്ന് തീരദേശ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് നടത്തിയിരുന്നു.ഇത് വീണ്ടും തകർന്ന് ഗതാഗത യോഗ്യമല്ലാതെയായതിനെ തുടർന്നാണ് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി തളിപ്പറമ്പ M L A എം വി ഗോവിന്ദൻ മാഷിന് നിവേദനം നൽകിയത്.
പരിയാരം ഗ്രാമ പഞ്ചായത്ത് 3,11,12,13 വാർഡുകളിലെ കർഷകരും കർഷക തൊഴിലാളികളുമടങ്ങിയ ജനങ്ങൾ അധിവസിക്കുന്ന പ്രദേശത്ത് കൂടിയാണ് പ്രസ്തുത റോഡ് കടന്നു പോകുന്നത്.ഇവർക്ക് ഗവണ്മെന്റ് ഓഫീസുകളിലേക്കും മറ്റു കാര്യങ്ങൾക്കായുള്ള ദൈനം ദിന യാത്രകൾക്കും ഏറെ ആശ്രയമാണ് ഈ റോഡ്.ഇപ്പോൾ കാൽ നട യാത്രപോലും ദുസ്സഹമായിരിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.നിവേദനത്തിന്റെ പകർപ്പ് മത്സ്യ ബന്ധന വകുപ്പ് കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കും കെമാറി.
ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് കെ വി അബ്ദുള്ള ഹാജി, ഒ പി അബ്ദുൽ ഖാദർ, യൂത്ത് ലീഗ് സെക്രട്ടറി സി ശിഹാബ് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
Muslim League submitted a petition