തളിപ്പറമ്പ്: പട്ടുവം ദീനസേവനസഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ജറീന ഡി.എസ്.എസ് (64) നിര്യാതയായി. താമരശ്ശേരി രൂപത സെന്റ് തേരെസാസ് ഇടവകയില്‍ പശുക്കടവ് തോട്ടുങ്കല്‍ പരേതരായ ജോണ്‍-മേരി ദമ്പതികളുടെ 10 മക്കളില്‍ അഞ്ചാമത്തെ മകളാണ് സിസ്റ്റര്‍ ജറീന.

സഹോദരങ്ങള്‍: പാപ്പച്ചന്‍, തോമസ്, ബേബി, ജോസ്, വില്‍സന്‍, ടോമി, സെല്‍വി, സിസ്റ്റര്‍.ഫെലിസി, സിസ്റ്റര്‍ ആനി ജോ. കാരക്കുണ്ട്, അരിപ്പാമ്പ്ര, നെയ്യാറ്റിന്‍കര, പട്ടുവം, എടക്കോം, മുതലപ്പാറ, കളമശ്ശേരി, പട്ടുവം ഓര്‍ഫനേജ്, തെരേസ ഹോം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോള്‍ കൊടുമണ്‍ സേവാനിലയം കോണ്‍വെന്റില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ശവസംസ്‌കാര ചടങ്ങുകള്‍ കണ്ണൂര്‍ രൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ഡെന്നിസ് കുറുപ്പശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഞായറാഴ്ച്ച (26.01.2025) ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമചാപ്പലില്‍ നടത്തപ്പെടും.
sister jareena css