"വേണം നമുക്ക് പീസ് ആൻഡ് ഹാപ്പിനസ് മന്ത്രാലയം" എന്ന ക്യാമ്പയിന് തുടക്കമായി

Jan 20, 2025 09:25 AM | By Sufaija PP

കണ്ണൂർ : പ്രത്യേകമായി പ്രതിരോധ വകുപ്പും ആഭ്യന്തരവകുപ്പും ഉള്ളതുപോലെ കേന്ദ്ര സംസ്ഥാന തലങ്ങളിൽ പീസ് ആൻഡ് ഹാപ്പിനെസിന് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന ആവശ്യവുമായി ഗാന്ധി യുവമണ്ഡലം സംഘടിപ്പിക്കുന്ന "വേണം നമുക്ക് പീസ് ആൻഡ് ഹാപ്പിനസ് മന്ത്രാലയം" എന്ന ക്യാമ്പയിന് തുടക്കമായി.

കേന്ദ്ര ഫിഷറീസ് ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന് ഗാന്ധി യുവ മണ്ഡലം പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി ആദ്യ നിവേദനം നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

കേന്ദ്ര ബജറ്റിന്റെ വലിയൊരു വിഹിതം പ്രതിരോധ വകുപ്പിന് വേണ്ടിയാണ് നീക്കിവെക്കുന്നത്. അതുപോലെ പീസ് ആൻഡ് ഹാപ്പിനസ്സിനും വേണ്ടി പ്രത്യേകം തുക വകയിരുത്തണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.അതിൽ വയോജനങ്ങളുടെ സന്തോഷം ഉറപ്പു വരുത്തണമെന്നാണ് പറയുന്നത്.

എന്നാൽ മുഴുവൻ ആളുകളുടെയും സന്തോഷവും സമാധാനവും സുഖവും ഉറപ്പുവരുത്തണമെന്ന് മാറ്റം വരുത്തി പീസ് ആൻഡ് ഹാപ്പിനസ് സ്റ്റാൻഡിങ് കമ്മിറ്റികളായി അവയെ മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാർക്കും മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ എംഎൽഎ മാർക്കും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്കും കാമ്പയിനിന്റെ ഭാഗമായി നിവേദനം നൽകും.

കണ്ണൂരിൽ നടന്ന ചടങ്ങിൽ ഗാന്ധി യുവമണ്ഡലം പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി, ട്രഷറർ സനോജ് നെല്ലിയാടൻ, വിജയൻ വട്ടിപ്രം, ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസൻ എന്നിവർ സംബന്ധിച്ചു

We want a Ministry of Peace and Happiness

Next TV

Related Stories
അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം: 20000 രൂപ പിഴ ചുമത്തി

Feb 12, 2025 09:26 PM

അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം: 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം.20000 രൂപ പിഴ...

Read More >>
നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും ജീവനൊടുക്കി

Feb 12, 2025 02:54 PM

നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും ജീവനൊടുക്കി

നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും...

Read More >>
രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

Feb 12, 2025 02:49 PM

രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ്...

Read More >>
മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടന്നു

Feb 12, 2025 02:46 PM

മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടന്നു

മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം...

Read More >>
പോക്സോ കേസിൽ യുവാവിന് 16 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും

Feb 12, 2025 02:43 PM

പോക്സോ കേസിൽ യുവാവിന് 16 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും

പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത യുവാവിന് 16 വർഷം തടവും 1.50 ലക്ഷം...

Read More >>
കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ. അനുമോദിച്ചു

Feb 12, 2025 02:33 PM

കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ. അനുമോദിച്ചു

കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ....

Read More >>
Top Stories