തളിപ്പറമ്പ: പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ താലൂക്ക്തല വായനോത്സവത്തിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.3000 രൂപയും പുസ്തകങ്ങളുമാണ് സമ്മാനമായി ലഭിക്കുക.
ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച ഏഴ് പുസ്തകങ്ങൾ വായിച്ച് അതിൽ നിന്നും നടത്തിയ എഴുത്തുപരീക്ഷയിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യ പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.
l KV Mesna won first place