പഴയങ്ങാടി: അപകട ഭീഷണിയിലും അസൗകര്യങ്ങളിലും വീർപ്പ് മുട്ടി വെങ്ങരമുക്ക് അങ്കണവാടി. മാടായി പഞ്ചായത്തിൽ ഉൾപ്പെടുന്ന വെങ്ങരമുക്ക് അങ്കണവാടി അവഗണയുടെ സാക്ഷ്യപത്രമാണ് .വോയ്സ് ഓഫ് യൂത്ത് ക്ലബിൻ്റെ കെട്ടിടത്തിലാണ് വർഷങ്ങളായി ഈ അങ്കണവാടി പ്രവർത്തിക്കുന്നത് .ചുറ്റുമതിൽ ഇല്ല എന്ന് മാത്രമല്ല ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന റോഡുമായി ഒരു മീറ്റർ അകലം പോലുമില്ല അങ്കണവാടിയിൽ നിന്ന് എന്നത് ഏറെ അപകട ഭീഷണിയാണ് ഇവിടെ ഉയർത്തുന്നത്.ഈ കെട്ടിടത്തിന് ജനൽ പാളികൾ ഇല്ലാത്തതിനാൽ കാർഡ് ബോർഡ് ഉപയോഗിച്ചാണ് മറച്ചിട്ടുള്ളത്.ഇടുങ്ങിയ മുറിയായത് കൊണ്ട് തന്നെ കുട്ടികൾക്ക് കളിക്കാൻ ഉള്ള സൗകര്യം വളരെ കുറവാണ്. റോഡിന് മുട്ടിയുള്ള കെട്ടിടമായതിനാൽ കണ്ണിമ ചിമ്മാതെയാണ് ടീച്ചറായ ദാക്ഷായണിയും ആയ സാഹിദയും കുട്ടികളെ നോക്കുന്നത്. അങ്കണവാടി കെട്ടിടത്തിൽ ടോയ്ലറ്റ് സംവിധാനം ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കുട്ടികൾക്ക് ടോയ്ലറ്റിൽ പോകണമെങ്കിൽ റോഡ് മുറിച്ച് കടന്ന് ഇ കെ നായനാർ മന്ദിരത്തിലെ ടോയ്ലറ്റാണ് ഉപയോഗികുന്നത്. വാടക കെട്ടിടമായത് കൊണ്ട് തന്നെ പഞ്ചായത്ത് അടക്കാത്തതിനാൽ ഇവിടത്തെ വൈദ്യുതി ബിൽ അങ്കണവാടി ടീച്ചറായ ദാക്ഷായണി സ്വന്തം കൈയ്യിൽ നിന്നാണ് അടക്കുന്നത്. അങ്കണവാടിയിലെ അപകട ഭീഷണിയും അസൗകര്യങ്ങളും കാരണം രക്ഷിതാക്കൾ കുട്ടികളെ ഈ അങ്കണവാടിയിലേക്ക് അയക്കാൻ മടിക്കുകയാണ് അതുകൊണ്ടുതന്നെ ആറ് കുട്ടികൾ മാത്രമാണ് നിലവിൽ ഇവിടുള്ളത്. മാടായി ഗ്രാമ പഞ്ചായത്ത് നിലവിൽ വന്ന കാലം മുതൽ
മാടായി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫും ഈ അങ്കണവാടി ഉൾപ്പെടുന്ന വാർഡും ഭരിക്കുന്നത് കോൺഗ്രസും ആണെന്നും എന്നിട്ടും അങ്കണവാടി നിർമ്മിക്കാനായി സ്ഥലം കണ്ടെത്താനോ, ലഭ്യമാക്കാനോ ഇത്ര വർഷമായിട്ടും സാധിച്ചില്ലെന്നും. ഓരോ തെരഞ്ഞെടുപ്പ് അടുക്കുന്തോറും അങ്കണവാടിക്ക് സ്ഥലം എന്നത് മോഹന വാഗ്ദാനമായി പറയുന്നതല്ലാതെ ഇതിന് വേണ്ടി യാതൊരു പ്രവർത്തനവും മാടായി പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Vengara mukk anganavaadi