കണ്ണൂര്‍: സ്കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ചൊറുക്കളയിലെ നേതിയ എസ് രാജേഷാണ് (11) മരിച്ചത്.
ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ചിന്മയ വിദ്യാലയത്തിലെ സ്കൂള്‍ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡരികിലാണ് ബസ് മറിഞ്ഞ് വീണത്.
School bus accident