തളിപ്പറമ്പ നഗരസഭ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 1 മുതൽ 7 "വലിച്ചെറിയൽ വിരുദ്ധ വാരം" ക്യാമ്പയിനിന്റെ നഗരസഭാതല ഉദ്ഘാടനം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എം. എൽ. എ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
തളിപ്പറമ്പ് നഗരസഭയും മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി നടത്തിയ സിഗ്നേച്ചർ ക്യാമ്പയിനിൽ ഒപ്പിട്ടുകൊണ്ട് ബഹു എം. എൽ. എ. ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തതായി അറിയിച്ചു.
നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷ സ്ഥാനം വഹിച്ചു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ നഫീസ ബീവി പി പി മുഹമ്മദ് നിസാർ കൗൺസിലർമാരായ വത്സരാജൻ പി, സജീറ എംപി, സെക്രട്ടറി സുബൈർ കെ പി, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ, നഗരസഭ ജീവനക്കാർ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Thaliparamba Municipal Corporation