തളിപ്പറമ്പ: പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയം സഹായസംഘം മഞ്ഞപിത്ത ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .പട്ടുവം കുടുംബ ആരോഗ്യ കേന്ദ്ര o ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്ത് ക്ലാസ്സെടുത്തു.
പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സംസാരിച്ചു. സംഘം സെക്രട്ടറി ടി വി ചന്ദ്രശേഖരൻ സ്വാഗതവുംകെ സതീശൻ നന്ദിയും പറഞ്ഞു .
Pattuvam Kunhimuttam Karunya Self Help Society