സിസ്റ്റർ ഫ്രാൻസിസ് ഡി എസ് എസ് അന്തരിച്ചു

 സിസ്റ്റർ ഫ്രാൻസിസ്  ഡി എസ് എസ് അന്തരിച്ചു
Dec 30, 2024 12:43 PM | By Sufaija PP

കേരളത്തിൽ ആംബുലൻസ് ഓടിക്കുന്നതിനുള്ള ആദ്യത്തെ ബാഡ്ജ് കരസ്ഥമാക്കിയ പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ഫ്രാൻസിസ് ഡി എസ് എസ് (74) അന്തരിച്ചു .

സിസ്റ്റർ ഫ്രാൻസിസ് ശുശ്രൂഷയുടെ എറിയ പങ്കും അസൈലം, ലപ്രസി, ഫാം എന്നീ മേഖലകളിലാണ് ചിലവഴിച്ചത് .ഒരു ഡ്രൈവറായതിനാൽ കേരളത്തിനകത്തും പുറത്തും പലരെയും ആശുപത്രികളിൽ എത്തിക്കുവാനും ജീവൻ രക്ഷിക്കുവാനും സഹായിച്ചിട്ടുണ്ട്.

പട്ടുവം, മാടായി, കാരക്കുണ്ട് , ആന്ധ്രപ്രദേശ്, മേപ്പാടി, ബത്തേരി ,മൂലംകര, കോഴിക്കോട്, മുതലപ്പാറ, മരിയപുരം, തിരുവനന്തപുരം, കൊടുമൺ, അരിപ്പാമ്പ്ര, കളമശേരി, കാരാപ്പറമ്പ് ,കോളിത്തട്ട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം രൂപതയിൽ ലൂർദ്ദ് മാതാ ഇടവകയിലെ പരേതരായ മത്തായി - അന്നമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ:എ എം ജോൺ (റിട്ട: പ്രൊഫസർ, കാസർക്കോട് ഗവ: കോളേജ്),ലീലാമ്മ വാരണാക്കുഴിയിൽ (മാലക്കല്ല്),സിസ്റ്റർ ഫ്രാൻസിൻ(വിസിറ്റേഷൻ കോൺവെൻ്റ്, പയ്യാവൂർ),ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേൽ (മാലക്കല്ല്),ബേബി, സണ്ണി (ഇരുവരും കോളിച്ചാൽ ),സിസിലി കക്കാടിയിൽ (അധ്യാപിക, വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം,കാസർക്കോട്),സാലു (അധ്യാപകൻ, രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് ),സിസ്റ്റർ ജെസ്വിൻ വി സി (കണ്ണൂർ ശ്രീപുരം ബറുമറിയം സെൻറർ),പരേതനായ കുര്യാക്കോസ്.

ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 3 മണിക്ക് പട്ടുവം സ്നേഹ നികേതൻ ആശ്രമ ചാപ്പലിൽ വെച്ച് സംസ്കാര ചടങ്ങുകൾ കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശേരി പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും .


sister franscis

Next TV

Related Stories
കണ്ണൂർ സ്വദേശി ഖത്തറിൽ വച്ച് മരണപ്പെട്ടു

Jan 1, 2025 04:11 PM

കണ്ണൂർ സ്വദേശി ഖത്തറിൽ വച്ച് മരണപ്പെട്ടു

കണ്ണൂർ സ്വദേശി ഖത്തറിൽ വച്ച്...

Read More >>
കൂവോട് പത്തായച്ചിറ അണക്കെട്ടിന് സമീപം താമസിക്കുന്ന ആക്കൽ വിനോദ് നിര്യാതനായി

Jan 1, 2025 10:15 AM

കൂവോട് പത്തായച്ചിറ അണക്കെട്ടിന് സമീപം താമസിക്കുന്ന ആക്കൽ വിനോദ് നിര്യാതനായി

കൂവോട് പത്തായച്ചിറ അണക്കെട്ടിന് സമീപം താമസിക്കുന്ന ആക്കൽ വിനോദ് ( 43) നിര്യാതനായി...

Read More >>
പുതിയ മാടത്തുമ്മൽ (ഉത്തക്കലകത്ത് ) നൗഷാദ് നിര്യാതനായി

Jan 1, 2025 09:26 AM

പുതിയ മാടത്തുമ്മൽ (ഉത്തക്കലകത്ത് ) നൗഷാദ് നിര്യാതനായി

പുതിയ മാടത്തുമ്മൽ (ഉത്തക്കലകത്ത് ) നൗഷാദ്...

Read More >>
ബജറ്റ് ടൂറിസത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂർ കെഎസ്ആർടിസി

Dec 31, 2024 03:18 PM

ബജറ്റ് ടൂറിസത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂർ കെഎസ്ആർടിസി

ബജറ്റ് ടൂറിസത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂർ...

Read More >>
അഡ്വ: കെ.സി മധുസൂദനൻ അന്തരിച്ചു

Dec 31, 2024 09:50 AM

അഡ്വ: കെ.സി മധുസൂദനൻ അന്തരിച്ചു

അഡ്വ: കെ. സി മധുസൂദനൻ (55)...

Read More >>
കെ.വി.കെ മുർഷിദ് നിര്യാതനായി

Dec 29, 2024 01:25 PM

കെ.വി.കെ മുർഷിദ് നിര്യാതനായി

കെ.വി.കെ മുർഷിദ്...

Read More >>
Top Stories










News Roundup