കണ്ണൂർ:വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി. ആലപ്പുഴ സ്വദേശി കെ ടി സമീറാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിലായത്.
വ്യാജ ബി ടെക് ബിരുദം നിർമിച്ച് കമ്പനിയെ കബളിപ്പിച്ച പ്രതിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.തുടർന്ന് വിദേശത്തേക്ക് കടന്ന് കളഞ്ഞ പ്രതി നാട്ടിലേക്ക് വരുന്നതിനിടയിലാണ് എമിഗ്രേഷൻ വിഭാഗം പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
Sreejith koderi