തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാവയവം പ്രദർശിപ്പിച്ച് അതിക്രമം നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.2023 മാർച്ച് 14 ന് ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ സംഭവിച്ച കേസിന് ആലക്കോട് വെള്ളാട് പാത്തൻപാറയിലെ കുന്നിപ്പള്ളിക്കാട്ടിൽ ഹൗസിൽ ജോബി വർഗീസിനെ (41)യാണ്തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.


വൈകുന്നേരം സ്കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്.അന്നത്തെ ചെറുപുഴ എസ് ഐ എം പി ഷാജിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.ജോബി വർഗീസ് മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ട്.
Pocso_case