തളിപ്പറമ്പ്: മുയ്യത്ത് ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. മൈ ജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർത്ഥിയായ അരിമ്പ്രയിലെ എൻ കെ അദ്വൈതി(19)നാണ് പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ ആയിരുന്നു അപകടം.
തളിപ്പറമ്പ് ഭാഗത്തുനിന്ന് പറശ്ശിനിയിലേക്ക് പച്ചക്കറി കയറ്റി വന്നാ ലോറിയാണ് അദ്വൈത് ഓടിച്ചിരുന്ന K L 59 1404 ബൈക്കിൽ ഇടിച്ചത്. അതുവഴി വന്ന ചർച്ച കോളേജ് വിദ്യാർത്ഥികൾ ഉടൻ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
A student injured