സംഭൽ സംഘർഷം; മരണം അഞ്ചായി; ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു

സംഭൽ സംഘർഷം; മരണം അഞ്ചായി; ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു
Nov 25, 2024 04:55 PM | By Thaliparambu Admin

ഉത്തർപ്രദേശിലെ സാംഭലിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. പരിക്കേറ്റ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതികളെ തിരിച്ചറിഞ്ഞു വരുന്നതായി പോലീസ് അറിയിച്ചു. ഇതുവരെ രണ്ട് സ്ത്രീകളടക്കം 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു

പുറമേ നിന്നുള്ളവർക്ക് സംഭാലിൽ വിലക്കേർപ്പെടുത്തി. സാമൂഹിക സംഘടനകൾ,ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പ്രവേശനം ഇല്ല. ജില്ലാ മജിസ്‌ട്രേറ്റ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. പ്രദേശത്തെ സ്കൂളുകൾ അടച്ചു. നാട്ടുകാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ കഴിഞ്ഞദിവസം മൂന്നുപേർ മരിച്ചിരുന്നു. ഷാഹി ജുമാ മസ്ജിദിലെ സർവ്വേയുമായി ബന്ധപ്പെട്ടാണ് സാംഭലിൽ സംഘർഷം ഉണ്ടായത്

ഷാഹി ജുമാ മസ്ജിദ് യഥാർത്ഥത്തിൽ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയെ തുടർന്നാണ് ഷാഹി ജുമാ മസ്ജിദിലെ സർവേ നടത്തിയത്. ഈ മാസം 19ന് ആദ്യഘട്ടം സർവേ നടത്തിയിരുന്നു. രണ്ടാം ഘട്ട സർവേക്കിടെയാണ് സംഘർഷമുണ്ടായത്. ആളുകൾ സംഘടിച്ച് ഉദ്യോഗസ്ഥർക്കെതിരെ കല്ലെറിയുകയായിരുന്നു. നിരവധി വാഹനങ്ങൾക്ക് തീയിടുകയും വീടുകൾ ആക്രമിക്കുകയും ചെയ്തു.

Five-Dead-in-Police-Firing-Amid-Protests-Against-Shahi-Jama-Masjid-Survey

Next TV

Related Stories
സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന

Nov 25, 2024 06:25 PM

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക...

Read More >>
സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം: ബസ് ജീവനക്കാർക്കെതിരെ കേസ്

Nov 25, 2024 06:23 PM

സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം: ബസ് ജീവനക്കാർക്കെതിരെ കേസ്

സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം: ബസ് ജീവനക്കാർക്കെതിരെ...

Read More >>
തളിപ്പറമ്പ് വ്യാപാരഭവനിൽ വച്ച് ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു

Nov 25, 2024 06:10 PM

തളിപ്പറമ്പ് വ്യാപാരഭവനിൽ വച്ച് ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ് വ്യാപാരഭവനിൽ വച്ച് ലേബർ ലൈസൻസ് ക്യാമ്പ്...

Read More >>
ഇ. അഹമ്മദ് മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

Nov 25, 2024 06:02 PM

ഇ. അഹമ്മദ് മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം...

Read More >>
ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Nov 25, 2024 03:55 PM

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ...

Read More >>
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ മുന്നറിയിപ്പ്

Nov 25, 2024 03:51 PM

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, 24 മണിക്കൂറിൽ അതിതീവ്രമാകും; മഴ...

Read More >>
Top Stories

News Roundup