---
title: "ജെ.ആർ.സി.യുടെ ഹരിതാങ്കണം പരിപാടി തളിപ്പറമ്പ് സീതി സാഹിബ് എച്ച് എസ് എസിൽ സംഘടിപ്പിച്ചു"
english_title: "JRC's Harithanganam program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251099/jrcs-harithanganam-program"
published_at: "2024-11-22T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67408494e1e90_news-card.jpg"
keywords: []
---

# ജെ.ആർ.സി.യുടെ ഹരിതാങ്കണം പരിപാടി തളിപ്പറമ്പ് സീതി സാഹിബ് എച്ച് എസ് എസിൽ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് :** ജൂനിയിർ റെഡ് ക്രോസ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടത്തിവരുന്ന ഹരിതാങ്കണം (സ്കൂൾ മുറ്റത്തൊരു പച്ചക്കറിത്തോട്ടം) പദ്ധതിയുടെ ഭാഗമായി സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ സ്കൂൾ മുറ്റത്ത് വിവിധ ഇനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ് :** ജൂനിയിർ റെഡ് ക്രോസ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടത്തിവരുന്ന ഹരിതാങ്കണം (സ്കൂൾ മുറ്റത്തൊരു പച്ചക്കറിത്തോട്ടം) പദ്ധതിയുടെ ഭാഗമായി സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ സ്കൂൾ മുറ്റത്ത് വിവിധ ഇനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ജെ ആർ സി കണ്ണൂർ ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ കെ എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽ അമീദ്, സ്റ്റാഫ് സെക്രട്ടറി നൗഷാദ് അലി എ സി എം പ്രസംഗിച്ചു. ജെ ആർ സി കൗൺസിലർ നിസാർ കെ സ്വാഗതവും ജെ ആർ സി കേഡറ്റ് നന്ദന കെ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251099/jrcs-harithanganam-program)