---
title: "പരിയാരം ഗ്രാമപഞ്ചായത്തിൽ ഭരണസമിതി യോഗം ബഹിഷ്കരിച്ച് യുഡിഎഫി മെമ്പർമാർ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു"
english_title: "UDF members"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245986/udf-members"
published_at: "2024-10-29T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720a60ecc20c_news-card.jpg"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്തിൽ ഭരണസമിതി യോഗം ബഹിഷ്കരിച്ച് യുഡിഎഫി മെമ്പർമാർ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്തിൽ ബഹുമാന്യനായ കെ സുധാകരൻ എം പിയുടെ ഫണ്ട് വിനിയോഗിക്കുന്നതിന് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി തടസ്സം നിൽക്കുന്നതായി ആരോപിച്ച് ഇന്ന് ചേർന്ന ഭരണസമിതി യോഗം ബഹിഷ്കരിച്ച് യുഡിഎഫി മെമ്പർമാർ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.

## Article Content

പരിയാരം ഗ്രാമപഞ്ചായത്തിൽ ബഹുമാന്യനായ കെ സുധാകരൻ എം പിയുടെ ഫണ്ട് വിനിയോഗിക്കുന്നതിന് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി തടസ്സം നിൽക്കുന്നതായി ആരോപിച്ച് ഇന്ന് ചേർന്ന ഭരണസമിതി യോഗം ബഹിഷ്കരിച്ച് യുഡിഎഫി മെമ്പർമാർ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.

നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കാനുള്ള അനുമതിക്കായി പഞ്ചായത്ത് ഭരണസമിതിയിൽ അജണ്ട വെച്ചത് ചർച്ചചെയ്യാതെ നിരസിക്കുകയാണ് ചെയ്തത്. പഞ്ചായത്തിൻ്റെ നിരവധി കേന്ദ്രങ്ങളിൽ എംപി അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിന് തടസ്സം നിന്ന് ജനങ്ങൾക്ക് കിട്ടേണ്ട വികസനം തടസ്സപ്പെടുത്തുന്ന ഭരണസമിതിയാണ് പരിയാരത്തുന്നത്. മെമ്പർമാരായ പി വി സജീവൻ, പി വി അബ്ദുൽ, പി സാജിത ടീച്ചർ ,അഷറഫ് കൊട്ടോല, ടി.പി.ഇബ്രാഹിം, കെപി സൽമത്ത് ദൃശ്യദിനേശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245986/udf-members)