---
title: "പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രിയദർശിനി യൂണിറ്റ് രൂപീകരണവും കൺവെൻഷനും സംഘടിപ്പിച്ചു"
english_title: "Priyadarshini Unit Formation and Convention organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245966/priyadarshini-unit-formation-and-convention-organized"
published_at: "2024-10-29T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672096634b704_news-card.jpg"
keywords: []
---

# പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രിയദർശിനി യൂണിറ്റ് രൂപീകരണവും കൺവെൻഷനും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രിയദർശിനി യൂണിറ്റ് രൂപീകരണവും കൺവെൻഷനും സംഘടിപ്പിച്ചു. ആമിന ഫിസ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന കൺവീനർ അതുല്യ ജയാനന്ദ് മുഖ്യാതിഥിയായി. ഡോ. വന്ദന ദാസിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.

## Article Content

**പരിയാരം: **കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രിയദർശിനി യൂണിറ്റ് രൂപീകരണവും കൺവെൻഷനും സംഘടിപ്പിച്ചു. ആമിന ഫിസ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന കൺവീനർ അതുല്യ ജയാനന്ദ് മുഖ്യാതിഥിയായി. ഡോ. വന്ദന ദാസിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.

പുതിയ പ്രിയദർശിനി കൺവീനറായി അനുപ്രിയ വിനുവിനെ തിരഞ്ഞെടുത്തു. കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ് ജാസിർ, ഹൗസ് സർജൻ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡോ. ഷംനാസ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഹുസ്നുൽ മുനീർ എന്നിവർ ആശംസ അറിയിച്ചു. ഡെൽന ജോയ് സ്വാഗതവും, ഫാത്തിമ ഫർഹാന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245966/priyadarshini-unit-formation-and-convention-organized)