തളിപ്പറമ്പ് കാക്കത്തോട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ഒഴിവായത് വൻ ദുരന്തം. കാക്കത്തോട് കാർവാഷ് സ്ഥാപനത്തിലെ നാല് തൊഴിലാളികൾ താമസിക്കുന്ന മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലായിരുന്നു ഇന്ന് ഉച്ചയോടെ അപകടം ഉണ്ടായത്. മുറിയിലെ കിടക്ക ഉൾപ്പെടെ പലതും കത്തി നശിച്ചു.
പാചകവാതക സിലിണ്ടർ മാറ്റിയിടുന്നതിനിടയിൽ വാതകം ചോരുകയായിരുന്നു.അല്പസമയത്തിനുള്ളിൽ തീ ഉയരുകയും ചെയ്തു. തീയണക്കാൻ താമസക്കാർ ശ്രമിച്ച എങ്കിലും ആളിപ്പടർന്നതോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അതിനാൽ വലിയ ദുരന്തം ഒഴിവായി. ഒരാൾക്ക് കാലിന് പരിക്കേറ്റു. സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഒ പി ജയരാജൻ, കെ രാജീവൻ, സീനിയർ ഫയർ റെസ്ക്യു ഓഫീസർ എം.വി അബ്ദുള്ള തുടങ്ങിയവർ സ്ഥലത്തെത്തി വെള്ളം ചീറ്റി തീയണച്ചു.
explosion of gas cylinder