വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു
Oct 23, 2024 12:33 PM | By Sufaija PP

ശ്രീകണ്‌ഠപുരം: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ പത്തൊൻപതുകാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിൽ ആണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്.

ഈ വർഷം സംസ്ഥാനത്ത് ആകെ 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേർ മരിച്ചു. അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുക് മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിന്റ നിർദേശ പ്രകാരം വളക്കൈ പ്രദേശത്ത് വിദഗ്ധ സംഘമെത്തി. ആരോഗ്യ ദ്രുതകർമ സേന യോഗം ചേർന്നു.

വെസ്റ്റ് നൈൽ പനി റിപ്പോർട്ട്‌ ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തി. ചത്ത നിലയിൽ കണ്ട പക്ഷിയുടെ ജഡം പരിശോധനക്ക് എടുത്തിട്ടുണ്ട്. പക്ഷികൾ അസ്വഭാവികമായി ചത്ത് വീഴുന്ന സാഹചര്യം ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് നിർദേശമുണ്ട്. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം സന്ദർശനം നടത്തിയത്.

ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, എപ്പിഡമോളജിസ്റ്റ്‌ അഭിഷേക്, ബയോളജിസ്റ്റ് രമേശൻ, ജില്ലാ ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസർ ടി സുധീഷ് എന്നിവരും ഉണ്ടായിരുന്നു. ചെങ്ങളായി പഞ്ചായത്തിൽ നടന്ന ആർ ആർ ടി മീറ്റിങ്ങിൽ ഇവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ അധ്യക്ഷനായി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകൾ വഴിയാണ് രോഗം പടരുന്നത്. രാത്രിയിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. കാക്ക വർഗത്തിൽ പെട്ട പക്ഷികളെയാണ് കൊതുകുകൾ പ്രധാനമായും കടിക്കുന്നത്.

West Nile fever confirmed

Next TV

Related Stories
കണികുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി

Oct 23, 2024 06:53 PM

കണികുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി

കണികുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് വീണ്ടും പരിശോധന...

Read More >>
ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി സ്കൂൾ

Oct 23, 2024 06:49 PM

ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി സ്കൂൾ

ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി...

Read More >>
എണ്ണപ്പലഹാരങ്ങള്‍ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Oct 23, 2024 06:43 PM

എണ്ണപ്പലഹാരങ്ങള്‍ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

എണ്ണപ്പലഹാരങ്ങള്‍ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ...

Read More >>
മൂന്നു ദിവസമായി തുടരുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Oct 23, 2024 03:15 PM

മൂന്നു ദിവസമായി തുടരുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക്...

Read More >>
ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

Oct 23, 2024 02:35 PM

ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത്...

Read More >>
കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

Oct 23, 2024 02:33 PM

കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം...

Read More >>
Top Stories