തളിപ്പറമ്പ് നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ നിർവ്വഹണ സമിതി രൂപീകരണയോഗം തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ വച്ച് നടന്നു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹരിത കേരള മിഷൻ ആർ പി സഹദേവൻ വി, ശുചിത്വമിഷൻ ആർ പി സുജന എം എന്നിവർ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. നഗരസഭയിലെ നിലവിലെ മാലിന്യ സംസ്കരണ പദ്ധതികളെ വിലയിരുത്തിക്കൊണ്ടും 2025 മാർച്ച് 30 നുള്ളിൽ നഗരത്തിലെ വിവിധ വർഡുകളിലായി നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി സുബൈർ കെ പി വിശദീകരിച്ചു.
യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി പി മുഹമ്മദ് നിസാർ, എം കെ ഷബിത, റജുല പി,ഖദീജ കെ പി, കൌൺസിലർമാരായ ഒ സുഭാഗ്യം സലീം കോടിയിൽ, വത്സരാജൻ , സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ, ഘടക സ്ഥാപന മേധാവികൾ, ആരോഗ്യ വിഭാഗം PHI-മാർ, മറ്റ് സർക്കാർ സ്ഥാപന പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, മതസ്ഥാപന പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ഹരിത കർമ്മ സേന പ്രതിനിധികൾ, തൊഴിലുറപ്പ് പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടപ്പാകുന്നതിനുള്ള നിർവ്വഹണ സമിതി രൂപീകരിക്കുകയും 2024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ പ്രാബല്യത്തിൽ വരുത്തേണ്ട വിശദമായ ആക്ഷൻ പ്ലാൻ സർകാർ പ്രവർത്തന കലണ്ടർ പ്രകാരം തയാറാക്കുകയും ചെയ്തു.
Taliparam Municipal Corporation