തളിപ്പറമ്പ്: ഇന്നലെ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്എഫ്ഐ എം എസ് എഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പോലീസ് ലാത്തി വീശി. കണ്ടാൽ അറിയാവുന്ന അമ്പതോളം തർക്കെതിരെ കേസെടുത്തു.
എം എസ് എഫ് സ്ഥാനാർത്ഥികളുടെ പത്രിക സാങ്കേതിക കാരണങ്ങളാൽ തള്ളിയതിനെ തുടർന്ന് എം എസ് എഫിന് മേധാവിത്വമുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യു യു സി സീറ്റുകളിലേക്ക് എസ്എഫ്ഐ കെഎസ്‌യു സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിസ്സാരകാരണങ്ങൾ പറഞ്ഞാണ് പത്രിക തള്ളിയതെന്ന് എംഎസ്എഫ് പ്രവർത്തകർ പറയുന്നു. ഇതേത്തുടർന്ന് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരും എംഎസ്എഫ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തുനിന്ന് എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംഘർഷത്തിന് പിന്നിൽ എന്ന് എംഎസ്എഫ് ആരോപിച്ചു.
സംഘർഷത്തിൽ കോളേജ് ഓഫീസ് വാതിലിന്റെ ചില്ലുകളും തകർത്തു. വിവരം അറിഞ്ഞെത്തിയ തളിപ്പറമ്പ് ഇൻസ്പെക്ടർ ഷാജി പട്ടേലിയുടെ നേതൃത്വത്തിലാണ് പോലീസ് ലാത്തി വീശിയത്. കണ്ടാലറിയാവുന്ന അമ്പതോളം വിദ്യാർഥികൾക്കെതിരെ കേസെടുത്തു. സ്ഥാനാർഥി പത്രിക തള്ളിയതിനെതിരെ എംഎസ്എഫ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
SFI MSF clash at Sir Syed Institute