കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് സൊസൈറ്റിയുടെ മറവിൽസിപിഎം നടത്തുന്നകയ്യേറ്റത്തിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയോഗംആവശ്യപ്പെട്ടു.1960ൽ കേരള ഗാന്ധി കെ കേളപ്പൻ നിർമ്മിച്ച്തുറന്നുകൊടുത്ത ചാച്ചാജിവാർഡ് എന്ന ചരിത്ര പ്രധാന കെട്ടിടം സഹകരണ ബാങ്കായി മാറ്റാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്.
പാംകോസ്എന്നസഹകരണ സ്ഥാപനത്തിൻറെ മറവിൽ ഇവിടെ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുംകെട്ടിടംപൊളിച്ചുമാറ്റലും നിയമവിരുദ്ധമാണ്. സർക്കാർസ്ഥാപനത്തിലെകെട്ടിടങ്ങൾപൊളിച്ചുമാറ്റുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എല്ലാം ലംഘിച്ചാണ്ഇവിടെനിന്നും പഴയ കെട്ടിടംപൊളിച്ചു മാറ്റുന്നതുംപഴയകെട്ടിടത്തിലെ വിലപിടിപ്പുള്ള മര ഉരുപ്പടികളൊക്കെപുറത്തേക്ക് കടത്തുകയും ചെയ്യുന്നത്.മരഉരുപ്പടികൾകടത്തികൊണ്ടുപോയതുമായി ബന്ധപ്പെട്ട് പരിയാരം പോലീസിൽ പരാതി നൽകിയിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിന് യോഗം അപലപിച്ചു.
മുൻഭരണസമിതി കാന്റീൻ നടത്താൻ അംഗീകാരം നൽകിയതിന്റെമറവിലാണ് ക്യാമ്പസിനകത്ത് പല സ്ഥലങ്ങളും കെട്ടിടങ്ങളും സിപിഎം സൊസൈറ്റി കയ്യടക്കി വെച്ചിട്ടുള്ളത്. ഇവ ഒഴിപ്പിക്കാനും പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത് നിർത്തിവെപ്പിക്കാനും നടപടികൾസ്വീകരിച്ചില്ലെങ്കിൽ അതിനെതിരെ യുഡിഎഫിന്റെനേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നൽകി. കയ്യേറ്റം നടന്ന സ്ഥലം യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിക്കുന്നതിനും തീരുമാനിച്ചു.
ചെയർമാൻ പിടി മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. സെപ്റ്റംബർ 10 നകം നിയോജകമണ്ഡലം കമ്മിറ്റികളും 15 മുതൽ 25 വരെയായി പഞ്ചായത്ത് - മുൻസിപ്പൽ മേഖലാ കൺവെൻഷനുകളും വിളിച്ചുചേർക്കാൻ യോഗംകീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്ന കേരള സർക്കാറിൻ്റെ നയങ്ങൾക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. കണ്ണൂരിലെ റെയിൽവേ ഭൂമി പാട്ടത്തിന് നൽകിയ നടപടിക്രമവിരുദ്ധമാണെന്ന് യോഗം വിലയിരുത്തി.
ഇത് സംബന്ധിച്ച് പഠിച്ച് യുക്തമായസമരപരിപാടികൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്ജ്,അഡ്വ. കെ എ ലത്തീഫ്,അൻസാരി തില്ലങ്കേരി ,സി.കെ. മുഹമ്മദ്,സജീവ് മാറോളി പ്രസംഗിച്ചു. തോമസ് വെക്കത്താനം, വി.സുരേന്ദ്രൻ, എം സതീഷ് മട്ടന്നൂർ ,വി രാഹുലൻ ,ജോർജ് കാനാളി, കെ വി കൃഷ്ണൻ ,സുധീഷ് കടന്നപ്പള്ളി,വി.സി പ്രസാദ് വി മോഹനൻ ,വർഗീസ് വയറും, സുനിൽ പ്രകാശ് എ കെ സജി, ജോസ് വെള്ളികകത്ത്,പ്രൊ: ജോൺ ജോസഫ്, എം. ഉമ്മർ, എസ്.എ. ഷുക്കൂർ ഹാജി, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി , ഒ.പി. ഇബ്രാഹിം കുട്ടി, പി.സി. അഹമ്മദ് കുട്ടി,കെ.പി. ജയാനന്ദൻ, എസ്.കെ. പി. സകരിയ , ജോൺസൺ പി. തോമസ് , സി.എം. ഗോപിനാഥ്, ടി.വി. രവീന്ദ്രൻ, രാജൻ വാച്ചാടി പങ്കെടുത്തു.
UDF Kannur district committee