---
title: "പരിയാരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ കൊള്ളയും കയ്യേറ്റവും: പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ്"
english_title: "DF to organize agitation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232375/df-to-organize-agitation"
published_at: "2024-08-31T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d33805501b2_news-card.jpg"
keywords: []
---

# പരിയാരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ കൊള്ളയും കയ്യേറ്റവും: പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ്

> **Lead Summary:** **പരിയാരം : **കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് 1971 ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ സ്മാരകമായി പണിത ചാച്ചാജി വാർഡ് ഉൾപ്പെടെ പഴയ കെട്ടിടങ്ങളിൽ അധികൃതരുടെ ഒത്താശയോടെ കയ്യേറ്റവും കൊള്ളയും നടത്തുന്നവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിച്ചില്ലെങ്കിൽപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പരിയാരം പഞ്ചായത്ത് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

## Article Content

**പരിയാരം : **കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് 1971 ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ സ്മാരകമായി പണിത ചാച്ചാജി വാർഡ് ഉൾപ്പെടെ പഴയ കെട്ടിടങ്ങളിൽ അധികൃതരുടെ ഒത്താശയോടെ കയ്യേറ്റവും കൊള്ളയും നടത്തുന്നവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിച്ചില്ലെങ്കിൽപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പരിയാരം പഞ്ചായത്ത് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

ചെയർമാൻ പി സി എം അഷ്റഫ് അധ്യക്ഷത വഹിച്ചു ഇബ്രാഹിം കുട്ടിതിരുവട്ടൂർ, പി വി രാമചന്ദ്രൻ ,പി വി അബ്ദുൽ ഷുക്കൂർ, എൻ കുഞ്ഞിക്കണ്ണൻ, ഐ.വി കുഞ്ഞിരാമൻ,പി വി സജീവൻ, പി സുഖദേവൻ മാസ്റ്റർ, അഷറഫ് കൊട്ടോല, എം ബഷീർ പൊയിൽ, പി നാരായണൻ ,പി എം അൽ അമീൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232375/df-to-organize-agitation)