പാംകോസിനെതിരെ പ്രചരിച്ച വാർത്തകൾ തികച്ചും അടിസ്ഥാന രഹിതം: പ്രസിഡന്റ് പി ആർ ജിജേഷ്

പാംകോസിനെതിരെ പ്രചരിച്ച വാർത്തകൾ തികച്ചും അടിസ്ഥാന രഹിതം: പ്രസിഡന്റ് പി ആർ ജിജേഷ്
Aug 31, 2024 08:56 AM | By Sufaija PP

പരിയാരം: കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സൊസൈറ്റിക്കെതിരെ(പാംകോസ്)കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 23 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാരുടെ സഹകരണ സംഘമാണ് പാംകോസ്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുന്ന രോഗികള്‍ കൂട്ടിരിപ്പുകാര്‍ ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഉപകാരപ്രദമായ നിലയിലാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം. കോവിഡ് കാലത്ത് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ജീവനക്കാര്‍ക്കും രോഗികള്‍ക്കും സൗജന്യ ഭക്ഷണം വിതരണം നടത്തി മാതൃകാപരമായ സേവനമാണ് സൊസൈറ്റി നടത്തിയിട്ടുള്ളത്. കൂടാതെ മെഡിക്കല്‍ കോളേജി ചികിത്സക്കെത്തി ചേരുന്ന ഡയാലിസിസ് രോഗികള്‍ക്ക് രാവിലെയും വൈകുന്നേരവും ദയ ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കൊണ്ട് ഭക്ഷണ വിതരണം നടത്തി വരികയാണ്. ആശുപത്രി ക്യാമ്പസിനകത്ത് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കഫ്റ്റീരിയകള്‍ ആശുപത്രി വികസനസമിതിയുടെ അനുമതി തേടി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൂടി അനുമതി ലഭിച്ച പ്രകാരം നിശ്ചയിച്ച നിരക്കിലുള്ള വാടക നല്‍കിയാണ് നടത്തിവരുന്നത്.

സൊസൈറ്റി കാന്റിനില്‍ നിന്നും കഫ്റ്റീരിയകളില്‍ നിന്നും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങളുടെ വില നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി വര്‍ദ്ധിപ്പിക്കാതെ സൊസെറ്റി സാമൂഹ്യ പ്രതിബന്ധത നിലനിര്‍ത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമെന്ന നിലയില്‍ തന്നെ നിയമപരമായ രീതിയില്‍ അനുമതി തേടി കൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളുന്ന സഹകരണസംഘം എന്ന നിലയിലാണ് ആശുപത്രി വികസന സമിതി സംഘത്തിന് കെട്ടിടം അനുവദിച്ചിട്ടുള്ളത്.

തികച്ചും ഉപയോഗശൂന്യമായ പഴയ കെട്ടിടം ആയതുകൊണ്ട് തന്നെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാതെ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിന്റെ ഘടനയില്‍ മാറ്റം വരുത്താതെ ആവശ്യമായ അറ്റകുറ്റ പണികള്‍ സൊസൈറ്റിയുടെ തനത് ഫണ്ട് ഉപയോഗിച്ച് നടത്തുന്നതിന് ആശുപത്രി വികസന സമിതി അനുമതി തന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചു വന്നിട്ടുള്ളത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉപയോഗശൂന്യമായ എല്ലാ വസ്തുവകകളും പ്രസ്തുത കെട്ടിടത്തില്‍ തന്നെ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. കൂടാതെ കെട്ടിടത്തിന് പിഡബ്ല്യുഡി നിരക്കിലുള്ള വാടകയാണ് ഈടാക്കുന്നതിന് തീരുമാനിച്ചിട്ടുമുള്ളത്. ഇക്കാര്യങ്ങളെല്ലാം സംബന്ധിച്ച് രേഖകള്‍ പരിശോധിച്ചു നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ്.

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും നിയമപ്രകാരമായ നിലയില്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഇവ മറച്ച് വെച്ച് കൊണ്ട് മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ഏക സഹകരണ സംഘമായ പാംകോസിനെതിരെ ചിലര്‍ ദുഷ്ടലാക്കോട് കൂടിയും, ഗൂഢാലോചന നടത്തിയും പ്രചരിപ്പിക്കുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ തള്ളിക്കളയണമെന്നും ഇത് സംബന്ധിച്ചുള്ള ഏത് അന്വേഷണത്തിനും തയ്യാറാണെന്നും പാംകോസ് പ്രസിഡന്റ് പി.ആര്‍ ജിജേഷ് പ്രസ്താവനയില്‍ അറിയിച്ചു.

Rumors spread against PAMCOS are completely baseless

Next TV

Related Stories
തളിപ്പറമ്പിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Nov 22, 2024 09:32 PM

തളിപ്പറമ്പിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തളിപ്പറമ്പിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌ക്രബ് നഴ്‌സ് നിയമനം

Nov 22, 2024 09:28 PM

കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌ക്രബ് നഴ്‌സ് നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌ക്രബ് നഴ്‌സ്...

Read More >>
പൊടി ശല്യത്തിന് റോഡിൽ വെള്ളം തളിച്ചതോടെ പാപ്പിനിശ്ശേരി വേളാപുരം കവലയിൽ അപകടങ്ങൾ പതിവാകുന്നു

Nov 22, 2024 09:27 PM

പൊടി ശല്യത്തിന് റോഡിൽ വെള്ളം തളിച്ചതോടെ പാപ്പിനിശ്ശേരി വേളാപുരം കവലയിൽ അപകടങ്ങൾ പതിവാകുന്നു

പൊടി ശല്യത്തിന് റോഡിൽ വെള്ളം തളിച്ചതോടെ പാപ്പിനിശ്ശേരി വേളാപുരം കവലയിൽ അപകടങ്ങൾ...

Read More >>
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി: തളിപ്പറമ്പിലെ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

Nov 22, 2024 09:20 PM

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി: തളിപ്പറമ്പിലെ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി: തളിപ്പറമ്പിലെ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ...

Read More >>
റേഷൻ മസ്റ്ററിങ് ക്യാമ്പ് നവംബർ 22 മുതൽ 28 വരെ കണ്ണൂരിൽ

Nov 22, 2024 09:16 PM

റേഷൻ മസ്റ്ററിങ് ക്യാമ്പ് നവംബർ 22 മുതൽ 28 വരെ കണ്ണൂരിൽ

റേഷൻ മസ്റ്ററിങ് ക്യാമ്പ് നവംബർ 22 മുതൽ 28 വരെ...

Read More >>
ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് പരീക്ഷ നാളെ

Nov 22, 2024 09:07 PM

ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് പരീക്ഷ നാളെ

ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് പരീക്ഷ...

Read More >>
Top Stories