പരിയാരം: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍-നഴ്സിഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ യോരുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പരിയാരം ഏരിയ കമ്മിറ്റി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിവേദനം നല്‍കി.
140 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന മെഡിക്കല്‍ കോളേജില്‍, ആശുപത്രിയും നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്ക്, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും താമസിക്കുന്ന സ്ഥലവും തമ്മില്‍ ഏറെ അകലമുണ്ട്. രാത്രിയില്‍ ജോലി സ്ഥലത്തേക്ക് പോകാനും വരാനുമുള്ള യാത്ര ഏറെ ഭയത്തോടെയാണ് കാണുന്നത്. വെളിച്ചവും സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സി.സി.ടി വി ക്യമറയും അടിയന്തിരമായി സ്ഥാപിക്കുകയും, ചുറ്റുമതില്‍ നിര്‍മ്മിച്ചു കൊണ്ട് സുരക്ഷ ഒരുക്കണമെന്നും ബിപിഎല്‍ അംഗങ്ങള്‍ക്ക് മുഴുവന്‍ ചികില്‍സയും ലാബ് പരിശോധനയും സൗജന്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിവേദക സംഘത്തില്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, പരിയാരം ഏരിയ ജന.സെക്രട്ടറി സന്തോഷ് മുക്കുന്ന്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇ.വി.ഗണേശന്‍, ടി.രാജന്‍ എന്നിവരുണ്ടായിരുന്നു.
BJP Pariyaram Area Committee submitted a petition