---
title: "വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ചയിൽ രണ്ടു പ്രതികൾ പിടിയിലായി"
english_title: "Two accused have been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231639/two-accused-have-been-arrested"
published_at: "2024-08-28T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce97709089d_news-card.jpg"
keywords: []
---

# വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ചയിൽ രണ്ടു പ്രതികൾ പിടിയിലായി

> **Lead Summary:** **പരിയാരം: **വിളയാങ്കോട് ശിവക്ഷേത്രത്തിൽ ഭണ്ഡാരം കവർച്ചയിൽ രണ്ട് പ്രതികൾ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാക്കളായ മട്ടന്നൂർ കോളാരി മണ്ണൂർ സ്വദേശി കെ. വിജേഷ് , തൃശ്ശൂർ ആമ്പല്ലൂർ മണ്ണൻ പേട്ട സ്വദേശി ഷിബു എന്നിവരാണ് പരിയാരം പോലീസിൻ്റെയും കണ്ണൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലിലുള്ള ക്രൈം സ്ക്വാഡിൻ്റേയും പിടിയിലായത്.

## Article Content

**പരിയാരം: **വിളയാങ്കോട് ശിവക്ഷേത്രത്തിൽ ഭണ്ഡാരം കവർച്ചയിൽ രണ്ട് പ്രതികൾ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാക്കളായ മട്ടന്നൂർ കോളാരി മണ്ണൂർ സ്വദേശി കെ. വിജേഷ് , തൃശ്ശൂർ ആമ്പല്ലൂർ മണ്ണൻ പേട്ട സ്വദേശി ഷിബു എന്നിവരാണ് പരിയാരം പോലീസിൻ്റെയും കണ്ണൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലിലുള്ള ക്രൈം സ്ക്വാഡിൻ്റേയും പിടിയിലായത്.

ആഗസ്ത് 21 ന് രാത്രി എട്ടിനും 22 ന് രാവിലെ നാലിനും ഇടയിലാണ് കവർച്ച നടന്നത്.ക്ഷേത്രനടയിലുള്ള വലിയ ഭണ്ഡാരമാണ് കവർന്നത്. ഏകദേശം 15,000 രൂപ നഷ്ടപ്പെട്ടിരുന്നു. കവർച്ച നടത്തിയ ഇരുവരും മംഗലാപുരത്തേക്ക് രക്ഷപ്പെടുകയായിരുന്നു പോലീസ് മംഗലാപുരം എത്തുമ്പോഴേക്കും ഇവർ തൃശ്ശൂരേക്ക് രക്ഷപ്പെടുകയായിരുന്നു. തൃശ്ശൂരിൽ എത്തി അവിടെ കവർച്ചക്ക് കോപ്പുകൂട്ടുമ്പോഴാണ് ക്രൈംസ്ക്വാഡ് അംഗങ്ങൾ ഇവരെ പിടികൂടിയത്.

പരിയാരം സിഐ എം.പി വിനീഷ് കുമാർ, എസ് ഐ എൻ.പി രാഘവൻ, എസ് ഐ ടി.പി ഷാജിമോൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, അബ്ദുൾ ജബാർ എന്നിവരങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231639/two-accused-have-been-arrested)