---
title: "പരിയാരം പൊയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "ummar keerantakath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230700/ummar-keerantakath"
published_at: "2024-08-24T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9593fba803_Untitled-2-web.jpg"
keywords: []
---

# പരിയാരം പൊയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **പരിയാരം:** കഴിഞ്ഞ ദിവസം പരിയാരം പൊയിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഓണപ്പറമ്പിലെ ഉമ്മർ കീരൻ്റകത്ത് മരണപ്പെട്ടു.

## Article Content

**പരിയാരം:** കഴിഞ്ഞ ദിവസം പരിയാരം പൊയിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഓണപ്പറമ്പിലെ ഉമ്മർ കീരൻ്റകത്ത് മരണപ്പെട്ടു.

ഓണപ്പറമ്പ് ഹദ്ദാദ് നഗറില്‍ സി.ഹംസയുടെയും കെ.നഫീസയുടെ മകന്‍ ഉമ്മര്‍ കീരന്റകത്ത് (38) ആണ് മരിച്ചത്. സഹോദരങ്ങള്‍: ഉമൈര്‍ (ഖത്തര്‍), ഉനൈസ, ഉബൈസ, ഉസൈറ. മക്കള്‍: ഹംസാസ്, ഹാഫിസ്. കഴിഞ്ഞ ആഗസ്ത്-17 ന് രാത്രിയിലാണ് പരിയാരം ചിതപ്പിലെ പൊയിലില്‍ വെച്ച് ഉമ്മര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. കബറടക്കം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൊട്ടില ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230700/ummar-keerantakath)