കണ്ണൂർ : കണ്ണൂർ കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ ചുരം റോഡ് ഭാഗികമായി തുറന്നു. കൊട്ടിയൂർ പാൽച്ചുരം മാനന്തവാടി റോഡിൽ പാൽച്ചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക.
അഗ്നിശമനസേനയും നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്നാണ് മണ്ണ് നീക്കാനുള്ള നടപടി സ്വീകരിച്ചത്. കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയാണ് കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായത്. ഒന്നാം വളവിന് താഴ്ഭാഗത്ത് മണ്ണും കല്ലും മരവും ഉൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെടുകയായിരുന്നു.
Kannur Kottiyur Palchuram Boys Town Churam Road partially opened