ഏഴോം കുറുവാട് വീടിനോട് ചേർന്ന് ഗുഹയ്ക്ക് സമാനമായ വിള്ളൽ രൂപപ്പെട്ട് അപകടാവസ്ഥയിലായ തോരയിൽ ഗോവിന്ദന്റെ വീടും സമീപ പ്രദേശവും ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.കലക്ടറുടെ നിർദേശ പ്രകാരമാണ് സംഘം സ്ഥലത്ത് എത്തിയത്. കഴിഞ്ഞദിവസം ഉണ്ടായ മഴയിലാണ് പഴയങ്ങാടി ഏഴോം കുറുവാട്ടുള്ള തോരയിൽ ഗോവിന്ദന്റെ വീടിനോട് ചേർന്ന് അടുക്കള ഭാഗത്തായി വിള്ളൽ രൂപപ്പെട്ടത്.ഇത് വികസിച്ച് വീടിനു ചുറ്റും പല ഭാഗത്തായി ഗുഹയ്ക്ക് സമാനമായ വിള്ളലുകൾ രൂപപ്പെട്ടത്.
വീട് അപകടാവസ്ഥയിൽ ആയതിനാൽ കുടുംബം ബന്ധു വീട്ടിലാണ് നിലവിൽ താമസിക്കുന്നത്. കളക്ടർക്ക് ഉൾപ്പെടെ ഇവർ പരാതി നൽകിയിരുന്നു.ഇതേ തുടർന്നാണ് അസിസ്റ്റന്റ കലക്ടർ സായി കൃഷ്ണ ,ഉൾപ്പെടെ മൈനിങ് ആൻഡ് ജിയോ ളജി,മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്,എഴോംവില്ലജ്,പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചത്.
ഗോവിന്ദന്റെ വീടിനും സമീപത്തെ മറ്റൊരു വീടിന്റെ കിണർ ഇടിഞ്ഞു താഴ്ന്നിരുന്നു ഇതിനുള്ളിലും ഗുഹ പോലെ രൂപട്ടിട്ടുണ്ട്. വീടിന് പിറകിൽ ഉള്ള വിള്ളലും ഇതും തമ്മിൽ ബന്ധമുണ്ടോ എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെയാണ് സംഘം പരിശീദച്ചത്.ഇനി റിപ്പോർട്ട് സമദ്പ്പിച്ച് വിദഗ്ദ സംഘം എത്തുമെന്നാണ് പ്രതീക്ഷ എന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ പറഞ്ഞു എത്രയും വേഗം ഒരു തീരുമാനം ഉണ്ടാകുമെന്ന് ശുഭ പ്രതീക്ഷയിലാണ് തങ്ങൾ എന്ന് ഗോവിന്ദന്റെ മകൻ ജലേഷ് പറയുന്നു. പയ്യന്നൂർ താഹസിൽദാർ കെ. ജയേഷ്, സോയൽ കൺസർവേഷൻ ഓവർസിയർ ഒ. ലിലിനി തലശേരി, അസി. ഓവർസിയർ പി.വി. ഷാലു, ജിയോളജി വകുപ്പ് ഉദ്യേഗസ്ഥൻ കെ. റഷീദ്, എന്നിവരുംഒപ്പം ഉണ്ടായി
officials visited