തളിപ്പറമ്പ : സബ് റജിസ്ത്രാഫീസിനു സമീപത്തെ നാൽപതിലധികം സ്ഥാപനങ്ങളിലെ വിവിധ തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങളിലെ ആളുകളുടെ കൂട്ടായ്മ "ലക്ഷ്യം" ഒരു വർഷം പിന്നിട്ടു. വാർഷിക ആഘോഷം ബഹു: ഡെപ്യൂട്ടി കലക്ടർ (എൻ. എച്ച് വിഭാഗം) ശ്രീ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വാർഡ് കൗൺസിലർ നുബ് ല സിദ്ധിഖ് വിശിഷ്ട അതിഥിയായ ചടങ്ങിൽ പ്രസിഡണ്ട് പി.പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളിൽ പാസായ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് അനുമോദനം നടത്തി. ഡപ്യൂട്ടി കലക്ടറെയും വാർഡ് കൗൺസിലറെയും രക്ഷാധികാരികളായ ശ്രീ. പി.ഗംഗാധരൻ, ശ്രീമതി.ഗീത ഇളമ്പിലാൻ എന്നിവർ ആദരിച്ചു. സെക്രട്ടറി ബാബുരാജ് കാമ്പ്രത്ത് സ്വാഗതവും ട്രഷറർ പന്മനാഭൻ വായാട് നന്ദിയും പറഞ്ഞു. ശ്രീ.എൻ. കുഞ്ഞിക്കണ്ണൻ അഡ്വക്കറ്റ് മാരായ ശ്രീ. മനു റോയ്, പ്രകാശ് കെ. പോൾ എന്നിവർ സംസാരിച്ചു.
കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിച്ചു. റോഡ് നവീകരണം സി.സി. കാമറ സ്ഥാപിക്കൽ എന്നിവ അടിയന്തിരമായി പ്രാവർത്തികമാക്കി തങ്ങൾ തൊഴിലെടുക്കുന്ന ഈ പ്രദേശമാകെ മനോഹരമായി നിലനിർത്താനുള്ള ഒരുക്കത്തിലാണ് ഇതിൻ്റെ പ്രവർത്തകർ. കൂടാതെ കൂട്ടായ്മയിലുള്ള വർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക സഹായ മുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനം, വിനോദയാത്രകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് ലക്ഷ്യം കൂട്ടായ്മയുടെ ലക്ഷ്യം.
Organized annual celebration of 'Lakshyam'