തളിപ്പറമ്പ്: പട്ടുവം സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ് നടത്തി.
സഹകരണ മേഖലയിൽ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി നടത്തുന്നതിൻ്റെ ഭാഗമായാണ് മംഗലശേരി പുഴയിൽ കല്ലുമ്മക്കായകൃഷി നടത്തിയത്.നാല് യൂണിറ്റുകളിലായി ആറായിരം കല്ലുമ്മക്കായ കുഞ്ഞുങ്ങളെയാണ് കൃഷിക്ക് ഉപയോഗിച്ചത്. രണ്ട് ക്വിൻ്റൽ കല്ലുമ്മക്കായ് വിളവെടുപ്പാണ് നടത്തിയത്.ബാക്കി പത്ത് ക്വിൻ്റൽ വിളവെടുപ്പ് അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.കിലോവിന് 150 രൂപ നിരക്കിലാണ് വില്പന നടത്തിയത്.
ബേങ്കിൻ്റെ നേതൃത്വത്തിൽ മംഗലശേരി പുഴയിൽ മത്സ്യകൃഷിയും നടത്തി വരുന്നുണ്ട്. കരിമീൻ ,കളാഞ്ചി മത്സ്യകൃഷിയാണ് നടത്തി വരുന്നത്.നൂതന സാങ്കേതിക കൃഷിരീതിയുടെ ഭാഗമായി സർക്കാർ ധനസഹായത്തോടെയാണ് ബേങ്ക് മത്സ്യകൃഷിയും കല്ലുമ്മക്കായ കൃഷിയും ഇറക്കിയത്.
ബേങ്കിൻ്റെ മംഗലശേരി ബ്രാഞ്ച് മാനേജർ പി പ്രകാശനാണ് കൃഷിക്ക് മേൽനോട്ടം വഹിച്ച് വരുന്നത് .
മംഗലശേരി പുഴയിൽ നടന്ന കല്ലുമ്മക്കായയുടെ വിളവെടുപ്പ് ഉദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി നിർവ്വഹിച്ചു.
ബേങ്ക് പ്രസിഡണ്ട്വി വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ,തളിപ്പറമ്പ് സഹകരണ സംഘം അസി: രജിസ്ട്രാർ വി സുനിൽ കുമാർ, പി ബാലകൃഷ്ണൻ, പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് കൺ കറൻ്റ് ഓഡിറ്റർ രേഖാ പ്രഭാകരൻ എന്നിവർ സംസാരിച്ചു .ബേങ്ക് സെക്രട്ടരി കെ പി ശ്രീനിവാസൻ സ്വാഗതവും മത്സ്യകൃഷി കോ-ഓർഡിനേറ്റർ പി പ്രകാശൻ നന്ദിയും പറഞ്ഞു.
Oister farming