കണ്ണൂർ : വന്യ ജീവികളുടെ കാടിറക്കത്തെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈ സേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മനഷ്യ - വന്യ ജീവി സംഘർഷത്തിൻ്റെ പേരിലുള്ള അക്രമങ്ങൾ തടയുക, ജില്ലയിൽ റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ എണ്ണം വർദ്ധിപ്പിക്കുക, ജില്ലയിൽ പ്രഖ്യാപിക്കപ്പെട്ട ഫോറസ്റ്റ് സ്റ്റേഷനുകൾ ഉടൻ പ്രാബല്യത്തിൽ വരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു .
കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കണ്ണൂർ പാർക്കൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സി പ്രദീപൻ അധ്യക്ഷത വഹിച്ചു. പി പി രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു . സംസ്ഥാന പ്രസിഡണ്ട് പി വിജയൻ , വൈസ് പ്രസിഡണ്ട് കെ ചന്ദ്രൻ , ട്രഷറർ സജി ജോൺ, ജോയിൻ്റ് കൗൺസിൽ ജില്ലാ സിക്രട്ടറി റോയി ജോസഫ്, കെ എഫ് ഡബ്ള്യു യു ജില്ലാ സെക്രട്ടരി യു സഹദേവൻ, റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം ജില്ലാ പ്രസിഡണ്ട് എൻ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. കെ വി ഷിജിൻ സ്വാഗതവും കെ വി സിജേഷ് നന്ദിയും പറഞ്ഞു .
വനം വകുപ്പിൽ നിന്നും വിരമിക്കുന്ന കെ വി വിനോദ് കുമാർ,കെ കെ പ്രഭാകരൻ എന്നിവർക്കുള്ള യാത്രയയപ്പും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അസി: ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു . സി പ്രദീപൻ അധ്യക്ഷത വഹിച്ചു . സജി ജോൺ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ വി ഷിജിൻ സ്വാഗതവും കെ മധു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സി പ്രദീപൻ (പ്രസിഡണ്ട്), ഐശ്വര്യ, കെ വി സിജേഷ് (വൈസ് പ്രസിഡണ്ട് മാർ), കെ വി ഷിജിൻ (സെക്രട്ടരി), കെ വി ശിവശങ്കർ, പി കൃഷ്ണശ്രീ ( ജോ: സെക്രട്ടരിമാർ), ലിയാൻഡൻ എഡേർഡ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു .
Kerala State Forest Protective Staff Organization