കണ്ണൂർ: ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂരിൽ നടന്ന ചടങ്ങിൽ സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു. സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു,

ഗാന്ധി യുവമണ്ഡലം സെക്രട്ടറി റഫീഖ് പാണപ്പുഴ , ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ , എൻ സി പി (എസ്) ജില്ലാ പ്രസിഡന്റ് കെ സുരേശൻ , കെ കെ രജിത്ത് , എൻ എസ് എസ് മുൻ ഓഫീസ് ചുമതലയുള്ള സെക്രട്ടറി കെ ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു.
ചിത്രകാരൻ വർഗീസ് കളത്തിലാണ് ലോഗോ രൂപകല്പന ചെയ്തത്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്രയുടെയും മികച്ച സന്നദ്ധ സംഘടനക്കുള്ള പുരസ്കാരം നേടിയ സംഘടനയാണ് വേങ്ങാട് സാന്ത്വനം .ജീവകാരുണ്യ ,ആരോഗ്യ ,കല, കായിക, സാമൂഹ്യ ,സാംസ്കാരിക മേഖലകളിൽ 20 വർഷമായി സജീവമായി പ്രവർത്തിച്ച് വരികയാണ് സാന്ത്വനം.
Vengad Santhvanam Educational Charitable Trust