---
title: "യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു"
english_title: "The police station march was organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233967/the-police-station-march-was-organized"
published_at: "2024-09-07T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc54c25a5a8_news-card.jpg"
keywords: []
---

# യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **പോലീസ് ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. മൂത്തേടത്ത് ഹൈസ്ക്കൂളിന് മുന്നിൽ നിന്നും ആരംഭിച്ച മാച്ച് പോലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേട് വച് തടഞ്ഞു.

## Article Content

**തളിപ്പറമ്പ്: **പോലീസ് ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. മൂത്തേടത്ത് ഹൈസ്ക്കൂളിന് മുന്നിൽ നിന്നും ആരംഭിച്ച മാച്ച് പോലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേട് വച് തടഞ്ഞു.

മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അലി മംഗര, എൻ യു ശഫീഖ്,ഓലിയൻ ജാഫർ എന്നിവർ സംസാരിച്ചു. ടി പി കരീം,അഷ്റഫ് പുളുക്കൂൽ,എൻ എ സിദ്ധീഖ് ഇസ്മായിൽ മഴൂർ,അഷ്റഫ് ഇരിങ്ങൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233967/the-police-station-march-was-organized)