---
title: "വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ"
english_title: "Secretary remanded "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234001/secretary-remanded"
published_at: "2024-09-07T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc6db27925b_news-card.jpg"
keywords: []
---

# വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

> **Lead Summary:** **ഇരിട്ടി: **കോൺഗ്രസ് നിയന്ത്രണത്തിലുള്ള അയ്യൻകുന്ന് വനിതാ സഹകരണ സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ വഴി ഒന്നര കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. കമ്പനിനിരത്ത് സ്വദേശി പി. കെ. ലീലയെയാണ് കരിക്കോട്ടക്കരി എസ്.എച്ച്‌.ഒ കെ.ജെ.വിനോയ് അറസ്‌റ്റ് ചെയ്‌തത്‌. മട്ടന്നൂർ കോടതി 20 വരെ റിമാൻഡ് ചെയ്‌ത് കണ്ണൂർ വനിതാ ജയിലിലേക്ക് അയച്ചു.

## Article Content

**ഇരിട്ടി: **കോൺഗ്രസ് നിയന്ത്രണത്തിലുള്ള അയ്യൻകുന്ന് വനിതാ സഹകരണ സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ വഴി ഒന്നര കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. കമ്പനിനിരത്ത് സ്വദേശി പി. കെ. ലീലയെയാണ് കരിക്കോട്ടക്കരി എസ്.എച്ച്‌.ഒ കെ.ജെ.വിനോയ് അറസ്‌റ്റ് ചെയ്‌തത്‌. മട്ടന്നൂർ കോടതി 20 വരെ റിമാൻഡ് ചെയ്‌ത് കണ്ണൂർ വനിതാ ജയിലിലേക്ക് അയച്ചു.

രണ്ട് പരാതികളിലാണ് നടപടി. തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ 50000 രൂപ സഹകരണ സംഘത്തിൽ നിന്നും വായ്‌പ എടുത്തിട്ടുള്ളതായി ഒരു വ്യക്‌തി നൽകിയ പരാതിയിലും അംഗങ്ങൾ അറിയാതെ അര ലക്ഷം രൂപ വീതം വായ്‌പ നൽകിയതായി രേഖകളുണ്ടാക്കിയും നിക്ഷേപങ്ങളിലും മറ്റും തിരിമറി നടത്തിയും 1.5 കോടി രൂപയോളം തട്ടിയതായി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നൽകിയ പരാതിയിലുമാണ് പൊലീസ് കേസ്.

പി.കെ. ലീലയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.ഒമ്പത് മാസം മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തി. തുടർന്ന് ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി പി.കെ.ലീലയെ സസ്പെൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234001/secretary-remanded)