വളപട്ടണം: ഒരാഴ്ചയോളമായി കളരിവാതിക്കൽ റോഡ് നവീകരണത്തിനായി അടച്ചതോടെ വളപട്ടണം മന്ന കവല വൻ വാഹനക്കുരുക്കിൽ. വാഹനങ്ങൾ തലങ്ങും വിലങ്ങും യാതൊരു നിയന്ത്രണവുമില്ലാതെ കവല വഴി കടന്നു പോകാൻ ഏറെ പാടുപെടുന്നു. കണ്ണൂരിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങളും വളപട്ടണത്തുനിന്നും വരുന്ന വാഹനങ്ങളും കണ്ണൂരിലേക്കും വളപട്ടണത്തേക്കും പോകുന്ന വാഹനങ്ങളുമെല്ലാം ഈ കവലവഴിയാണ് കടന്നു പോകേണ്ടത്.
ഇന്നലെ രാവിലെ 11 മണിയോടെ വലിയ വാഹനക്കുരുക്കാണ് ഇവിടെ രൂപപ്പെട്ടത്. ആമ്പുലൻസും ഗ്യാസ് ലോറികളും ഏറെ സമയം കവലയിൽ തങ്ങി. ഇവിടെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് പൊലീസ് സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ കളരിവാതിക്കൽ റോഡ് മെക്കാഡം ചെയ്യാനായി ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. യാതൊരു നിർമാണ പ്രവർത്തിയും നടത്താതെ റോഡ് അടച്ചതിൽ പരക്കെ ആക്ഷേപമുണ്ട്.
വളപട്ടണം മന്നയിലെ വാഹനക്കുരുക്ക് ചില സമയങ്ങളിൽ വളപട്ടണം പാലം മുതൽ പുതിയതെരുവരെ കടുത്ത കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകുംന്നേരവുമുണ്ടാകുന്ന വാഹന കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് വാഹനയാത്രക്കാർ ആവശ്യപ്പെടുന്നത്.
Valapattanam Manna town is in massive traffic jam