---
title: "പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരണപ്പെട്ടു"
english_title: "Accident in puthiyatheru "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206114/accident-in-puthiyatheru"
published_at: "2024-05-18T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648e3a18a2cb_IMG-20240518-WA0069.jpg"
keywords: []
---

# പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരണപ്പെട്ടു

> **Lead Summary:** പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരണപ്പെട്ടു. വളപട്ടണത്തെ പരേതനായ ചാക്ക് വ്യാപാരിയായിരുന്ന കെ.എം മുസ്‌തഫയുടെയും തങ്ങൾ വയൽ സ്വദേശിനിയായ ഹസനപ്പാത്തു സറീനയുടെയും മകനായ സഫ്‌വാനാണ് മരണപ്പെട്ടത്. കണ്ണൂരിൽ നിന്നും വളപട്ടണം ഭാഗത്തേക്ക് വരികയായിരുന്ന സഫ് വാൻ, പുതിയതെരു ഹൈവേയിലെ റോഡിന്റെ അനാസ്ഥയെതുടർന്ന് ബൈക്കിൻ്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും, എതിരെ വന്ന ടാങ്കർ ലോറിയുടെ ടയർ തലയിൽ കയറി മരണപ്പെട്ടതാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതേതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള സഫ് വാൻ്റെ മൃതദേഹം നാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വളപട്ടണം മന്ന ഖബർസ്ഥാനിൽ കബറടക്കും 

## Article Content

പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരണപ്പെട്ടു. വളപട്ടണത്തെ പരേതനായ ചാക്ക് വ്യാപാരിയായിരുന്ന കെ.എം മുസ്‌തഫയുടെയും തങ്ങൾ വയൽ സ്വദേശിനിയായ ഹസനപ്പാത്തു സറീനയുടെയും മകനായ സഫ്‌വാനാണ് മരണപ്പെട്ടത്. കണ്ണൂരിൽ നിന്നും വളപട്ടണം ഭാഗത്തേക്ക് വരികയായിരുന്ന സഫ് വാൻ, പുതിയതെരു ഹൈവേയിലെ റോഡിന്റെ അനാസ്ഥയെതുടർന്ന് ബൈക്കിൻ്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും, എതിരെ വന്ന ടാങ്കർ ലോറിയുടെ ടയർ തലയിൽ കയറി മരണപ്പെട്ടതാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതേതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള സഫ് വാൻ്റെ മൃതദേഹം നാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വളപട്ടണം മന്ന ഖബർസ്ഥാനിൽ കബറടക്കും 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206114/accident-in-puthiyatheru)